പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ് വ്യാഴാഴ്ച്ച പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പത്തനംതിട്ട ടൗണില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച്ച വൈകീട്ട് 4.30ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടക്കുന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് സജീവ് അധ്യക്ഷത വഹിക്കും. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍ അഭിസംബോധന ചെയ്ത്  സംസാരിക്കും. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ്, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ഫാത്തിമ വാഹിദ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഷമ്മാസ് വായ്പൂര്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്റ് എ ആര്‍ ബുഹാരി എന്നിവര്‍ സംസാരിക്കും.

കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക. അന്നേ ദിവസം രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിപബ്ലിക്കിനെ രക്ഷിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തുവരണം എന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രചാരണം നടത്തുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വലിയതോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളോരോരുത്തരും നടത്തേണ്ടത്. അതിനാല്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗം നടത്തിയും ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. അതിനെതിരായ ജനകീയ ജാഗ്രതയുടെയും ഐക്യപ്പെടലിന്റെയും സന്ദേശം കൂടിയാണ് യൂണിറ്റി മീറ്റിലൂടെ പോപുലര്‍ ഫ്രണ്ട് കൈമാറ്റം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...