BREAKING – പോപ്പുലര്‍ ഫിനാന്‍സ് അമ്മച്ചി ഓസ്ട്രേലിയയില്‍ നിന്നും വിമാനം കയറി ; രാവിലെ 10 :30 ന് കൊച്ചിയില്‍ – സി.ബി.ഐ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഓസ്ട്രേലിയ : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനി ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേല്‍ ഓസ്ട്രേലിയയില്‍ നിന്നും വിമാനം കയറി. U.L 165 ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്ര. മരുമകന്‍ വര്‍ഗീസ്‌  പൈനാടത്ത് അമ്മച്ചിയെ യാത്രയാക്കുവാന്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇരുവരും കടുത്ത ആശങ്കയിലായിരുന്നു. ശ്രീലങ്ക വഴി രണ്ടാം തീയതി ബുധനാഴ്ച രാവിലെ പത്തരക്ക് അമ്മച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങും. ഇതോടെ പോപ്പുലര്‍ നിക്ഷേപതട്ടിപ്പില്‍  അന്വേഷണം പുതിയ വഴിത്തിരിവിലെത്തും.സി.ബി.ഐ നോട്ടീസ് നല്‍കിയ പ്രകാരമാണ് മേരിക്കുട്ടി ദാനിയേല്‍ നാളെ കൊച്ചിയില്‍ എത്തുന്നത്‌. വന്നാല്‍ ഉടന്‍തന്നെ സി.ബി.ഐ ഓഫീസില്‍ ഹാജരാകും. സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍ ഉണ്ടാകും. കൂടാതെ മറ്റ് അന്വേഷണ ഏജന്‍സികളും മേരിക്കുട്ടി ദാനിയേലിനെ ചോദ്യം ചെയ്യുവാന്‍ തയ്യാറെടുക്കുന്നു എന്നാണ് സൂചന.

2014 ല്‍ റിസര്‍വ് ബാങ്ക് നല്‍കിയ കേസില്‍ മേരിക്കുട്ടി ദാനിയേലും മകന്‍ തോമസ്‌ ദാനിയേലും പ്രതികളായിരുന്നു. ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മേരിക്കുട്ടി ദാനിയേല്‍ ജാമ്യ വ്യവസ്ഥ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് രാജ്യം വിടുകയായിരുന്നു. ഇതിന് അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടെന്ന് കരുതുന്നു. പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ആണ് ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി ലംഘിച്ച് രാജ്യം വിട്ട മേരിക്കുട്ടി ദാനിയേലിനെ നാട്ടിലെത്തിക്കണമെന്നും നിയമനടപടിക്ക് വിധേയയാക്കണമെന്നും പി.ജി.ഐ.എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്  പോപ്പുലര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ യോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേലിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്തൊക്കെയാണെന്നും ഇനിയും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുവാന്‍ കോടതി സി.ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുഖേനയും ഓസ്ട്രേലിയയില്‍ മകളോടൊപ്പം താമസിക്കുന്ന മേരിക്കുട്ടി ദാനിയേലിന് നേരിട്ടും സി.ബി.ഐ നോട്ടീസ് നല്‍കുകയായിരുന്നു. നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ മറ്റു വഴികളിലൂടെ മേരിക്കുട്ടി ദാനിയേലിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുവാനും നീക്കം നടന്നിരുന്നു. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ പോപ്പുലര്‍ പ്രതികള്‍ മേരിക്കുട്ടി ദാനിയേലിനെ ഓസ്ട്രേലിയയില്‍ നിന്നും വിമാനം കയറ്റുകയായിരുന്നു.

നിക്ഷേപകരുടെ ഒരു വലിയ വിജയമാണ് ഇതെന്നതില്‍ സംശയമില്ല. 2014 ലെ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതില്‍ പി.ജി.ഐ.എയുടെ അഭിഭാഷകര്‍ക്കും വ്യക്തമായ പങ്കുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ മനോജ്‌ വി.ജോര്‍ജ്ജ്, കേരളാ ഹൈക്കോടതിയിലെ പ്രഗല്‍ഭനായ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ നേത്രുത്വം നല്‍കുന്ന ന്യൂട്ടന്‍സ് ലോ കമ്പിനിയാണ് പോപ്പുലര്‍ നിക്ഷേപകര്‍ക്ക് വേണ്ടി കേസുകള്‍ വാദിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...