കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. സിബിഐ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. സിബിഐ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിനായി കൊച്ചി യൂണിറ്റ് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും സിബിഐ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിബിഐയുടെ ഭാഗത്തും നിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് സിബിഐ കോടതിയില്‍ നിലപാട് അറിയിച്ചത്. പി.ജി.ഐ.എ ക്കുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്.വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ ഹാജരായി.