തമിഴ്‌നാട്ടിൽ 200 കോടിയുടെ ഹവാല ഇടപാടിന് സാധ്യത ; ഇ.ഡി അന്വേഷണം ഏറ്റെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 200 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയേക്കും. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ആദായ നികുതി വകുപ്പിനു ലഭിച്ചിരുന്നു. ഏതാനും ദിവസം മുൻപ് മലേഷ്യയിൽനിന്നെത്തിയ വിനോദ് കുമാർ ജോസഫ് എന്നയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതോടെയാണു വിവരങ്ങൾ ലഭിച്ചത്. ഏജൻസിയുടെ പരിശോധനയിൽ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃത പണം കൈമാറുന്നതിനായി ദുബായിൽനിന്നും മലേഷ്യയിൽനിന്നും പ്രവർത്തിക്കുന്ന വൻ ഹവാല ശൃംഖലയിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.

ഏപ്രിൽ 7ന് തമിഴ്‌നാട് സ്വദേശിയായ വിനോദ് കുമാർ ജോസഫിനെ കസ്റ്റഡിയിലെടുത്ത ആദായ നികുതി വകുപ്പ് മൊബൈൽ ഫോൺ, ഐപാഡ്, ലാപ്‌ടോപ്പ് മുതലായവ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിക്കു വേണ്ടി ദുബായിൽനിന്നു ചെന്നൈയിലേക്ക് ഹവാല വഴി പണം എത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇയാളുടെ മൊബൈലിലെ വാട്‌സാപ് ചാറ്റിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 200 കോടി രൂപ ദുബായിൽനിന്നു കൈമാറാൻ ഉദ്ദേശിച്ചിരുന്നതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിനായകവേലൻ എന്നയാളുടെ പേരും കണ്ടെത്തിയിട്ടുണ്ട്. ഹവാല ഇടപാടുകൾക്ക്‌ വിദേശത്ത് സഹായം ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...