കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് സാധ്യത. 14 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളും എസ്.ഡി. പി.ഐക്ക് മൂന്നും എൽ.ഡി.എഫിന് ഒരംഗവുമാണുള്ളത്. യു.ഡി.എഫിനും ബി.ജെ.പിക്കും ഭരണം പിടിക്കണമെങ്കിൽ മറ്റു കക്ഷികളുടെ പിന്തുണ തെടെണ്ടി വരും. ബി.ജെ.പിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ എസ്.ഡി.പി.ഐ യു.ഡി.എഫിനെ പിന്തുണക്കാനാണ് സാധ്യത. കഴിഞ്ഞ തവണ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളായിരുന്നു പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരംഗമുണ്ടായിരുന്ന എസ്.ഡി.പി.ഐ എൽ ഡി എഫിനെ പിന്തുണക്കുകയായിരുന്നു.

പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിയുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആരെങ്കിലും പിന്തുണച്ചാൽ രാജിവെക്കുമെന്നും യു.ഡി.എഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരംഗമുള്ള എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുമെന്നാണ് സൂചന. എങ്ങനെയും പഞ്ചായത്തിൻ്റെ ഭരണം പിടിക്കാനുള്ള നിക്കത്തിലാണ് എൻ.ഡി.എ എന്നാണ് അറിയുന്നത്. ഇതോടെ കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലപാടിൻ ഉറച്ചുനിന്നാൽ അട്ടിമറിക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

പൊൻകുന്നത്ത് ബൈക്ക് അപകടത്തിൽ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം

0
കോട്ടയം: പൊൻകുന്നം ചെറുവള്ളി വാസുപിള്ള പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ്...