അബിൻ വർക്കിക്കെതിരായ പോസ്റ്റർ ; പ്രതികരിച്ച് കെസി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി കോട്ടയത്ത് പറഞ്ഞു. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂവെന്നും കെസി പ്രതികരിച്ചു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കും. നൂറിലധികം സീറ്റുകൾ നേടി ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഹുൽ ഗാന്ധി മുന്നിൽ ഉണ്ടാകും. സർക്കാരിനെതിരെയുള്ള വികാരമായിരുന്നു പുതുയുഗ യാത്ര. സിപിഎമ്മിനകത്ത് നടക്കുന്ന കാര്യങ്ങൾ കേട്ട് കേൾവി ഇല്ലാത്തതാണ്. സിപിഎമ്മിനകത്ത് സാധാരണ പ്രവർത്തകരുടെയും പ്രധാന നേതാക്കളുടെയും വികാരം ഉൾക്കൊള്ളുന്ന രീതിയില്ല. ജി സുധാകരന്റെ ഒക്കെ പ്രതികരണം അതിന്റെ ഭാഗമാണ്. ജി സുധാകരനോട് കോൺഗ്രസ് ചർച്ച നടത്തുകയും സംസാരിക്കുകയോ ചെയ്തിട്ടില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് സർക്കാരിൽ അമർഷമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...