ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒറ്റപ്പാലത്തുള്ള പി ടി ആഡ്സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. ടി എൻ പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്.

ലീഡറുടെ തൃശൂരിലെ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് ടി എൻ പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...