പ്രസവാനന്തര വിഷാദം നിസാരമല്ല ; അറിയാം ഇക്കാര്യങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

എറണാകുളത്ത് 28 ദിവസം മുമ്പ് പ്രസവം കഴിഞ്ഞ ഒരമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത നാം വളരെ വേദനയോടെ കേട്ടതാണ്. ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്ത് ഭർത്താവും സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇന്ന് തൂങ്ങിമരിച്ചു. ഒന്നര വയസുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. പ്രസവാനന്തര വിഷാദമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥയാണിത്. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് തുടങ്ങി പല തരത്തില്‍ ഇത് കാണപ്പെടുന്നു.

പ്രസവത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും കുറവുണ്ടാകുന്നതും മറ്റ് സാമൂഹിക ഘടകങ്ങളുമൊക്കെ ഇത്തരത്തിലുള്ള വിഷാദരോഗത്തിലേയ്ക്ക് നയിക്കാം. അധികമാരും ചര്‍ച്ചചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്. പക്ഷെ അവിടെങ്ങും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്, പ്രസവാനന്തര വിഷാദം അഥവാ Post partum depression / psychosis എന്ന രോഗാവസ്ഥ. മുമ്പ് പല സന്ദർഭങ്ങളിലും പല ഡോക്ടർമാരും അനുഭവസ്ഥരും അതിനെ പറ്റി എഴുതിയിട്ടുള്ളതാണ്. എന്നാൽ കുറച്ച് ഗൈനക്കോളജി/ സൈക്യാട്രി ഡോക്ടർമാരോ സൈക്കോളജിസ്റ്റുകളോ മാത്രമല്ലാ, സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണത്. കാരണം, ഗർഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കിൽ ജീവിതപരിസരത്തിലൂടെ തീർച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്.

പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10-ൽ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ ‘പോസ്റ്റ് പാർട്ടം ബ്ലൂസ്’ എന്നാണ് പറയുന്നത്. ഈ സമയത്തുണ്ടാവുന്ന ഉറക്കമില്ലായ്മ, പെട്ടന്നുള്ള മൂഡ് വ്യത്യാസങ്ങൾ, അകാരണമായ നിരാശയും ഇറിറ്റെബിലിറ്റിയും മറ്റും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് ചെയ്യാറ്. മാത്രമല്ല, മിക്കപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് മാറുന്നതിനാൽ അങ്ങനൊന്നുണ്ടായതായി രോഗിയോ കൂടെയുള്ളവരോ അറിയാറുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...