മുഖത്തെ പാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മുഖത്തെ പല തരത്തിലെ കുത്തുകളും പാടുകളുമെല്ലാം മാറ്റുന്നതിനായി ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം ഉരുളക്കിഴങ്ങ് ഒന്നു പരീക്ഷിച്ചുനോക്കൂ. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ന്ന മിശ്രിതം മുഖത്തെ പാടുകള്‍ മാറ്റാന്‍ മികച്ചൊരു പ്രതിവിധിയാണ്.

1 ഗ്രീന്‍ ടീ ബാഗ്, ഒരു ചെറിയ ഉരുളക്കിഴങ്ങ് എന്നിവയാണ് ഈ പ്രത്യേക ഫേസ് പാക്കുണ്ടാക്കാനായി വേണ്ടത്. ഗ്രീന്‍ ടീ ബാഗ് അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേക്ക് ഇതിട്ടാലും മതിയാകും. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇതിന്‍റെ ജ്യൂസ് എടുക്കണം. ഗ്രേറ്റ് ചെയ്താല്‍ ജ്യൂസ് ലഭിയ്ക്കും. ഈ ജ്യൂസിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇത് മുഖം വൃത്തിയാക്കിയ ശേഷം മുഖത്തു തേച്ചു പിടിപ്പിക്കാം.

രാത്രി കിടക്കാന്‍ നേരത്ത് ഇത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇതു മുഖത്തു വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും. കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറുന്നതിന് ഉരുളക്കിഴങ്ങിന്‍റെ നീരിൽ മുക്കിയ പഞ്ഞി കണ്ണിനു താഴെ വച്ചാല്‍ മതി. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ബ്ലീച്ചിംഗ് വസ്തുവാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മം തിളക്കമുള്ളതാക്കി മാറ്റാന്‍ ഇവക്ക് സാധിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...