‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ച എംഎൽഎ ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽ സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ചിൽ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ഓഫീസിന് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ ഷെഡുകൾ നിർമിക്കുന്നതും കൊടികെട്ടി ഭക്ഷണം വിതരണം ചെയ്യുന്നതും സർക്കാരിന്റെ ജോലിയെ ചോദ്യംചെയ്യുന്നതാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു സുധാകരന്റെ പരാമർശം.

സംഘടനകൾ മെഡിക്കൽ കോളേജുകളിൽ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ലെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, വിഷയം വിവാദമായതോടെ താൻ ഭക്ഷണം നൽകുന്നതിനെയല്ല എതിർത്തതെന്നും ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പാചകംചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...