പെരുന്തേനരുവിയിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി : വേനൽ കടുത്തതോടെ പമ്പാനദിയിൽ നീരൊഴുക്ക് കുറഞ്ഞത് പെരുന്തേനരുവിയിലെ വൈദ്യുതി ഉല്പാദനത്തെയും ബാധിച്ചുതുടങ്ങി. ഇപ്പോൾ മുഴുവൻ സമയവും വൈദ്യുതി ഉല്പാദനം നടത്താൻ കഴിയുന്നില്ല. ഈ പദ്ധതിയിൽ മൂന്ന് മെഗാവാട്ടുള്ള രണ്ട് ജനറേറ്ററുകളിൽ നിന്നായി 6 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഡാം കവിഞ്ഞു വെള്ളം ഒഴുകാത്തതിനാൽ പെരുന്തേനരുവിയിലെ വെള്ളച്ചാട്ടവും വരണ്ടുണങ്ങി. വെള്ളച്ചാട്ടവും ഡാമും കാണാൻ എത്തുന്നവർ നിരാശരായി മടങ്ങുകയാണ്.

കഴിഞ്ഞ അവധി ദിവസങ്ങളിൽ നിരവധിപേർ വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. വെള്ളം കുറയുന്നതോടെ ടൂറിസത്തിനും വൈദ്യുതി ഉല്പാദനത്തിനും പുറമെ വിവിധ ജലവിതരണ പദ്ധതികളും അവതാളത്തിലാകും. ഡാമിനും വെള്ളച്ചാട്ടത്തിനും താഴെയാണ് വെച്ചൂച്ചിറ, കുടമുരുട്ടി – കൊച്ചുകുളം ജലവിതരണ പദ്ധതിയുടെ കിണറുകളുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...