എഡിഎം നവീൻ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന. പെട്രോൾ പമ്പിന്റെ എൻഓസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകൻ പ്രശാന്ത് പറഞ്ഞു. വിജിലൻസിനും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്കും നൽകിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമർശമുള്ളത്. ഇതിനിടെ പെട്രോൾ പമ്പ് വിഷയത്തിൽ പ്രശാന്തിന്റെ ആവശ്യപ്രകാരം എഡിഎം നവീൻ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ സ്ഥിരീകരിച്ചു. അതിന് ശേഷം എഡിഎം സ്ഥലം സന്ദർശിച്ചതായി അറിഞ്ഞെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകി. സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്കാണ് കളക്ടർ മൊഴി നൽകിയത്. എഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും എ ഗീതയോട് പറഞ്ഞത്.

എ ഗീത റിപ്പോർട്ട്‌ നൽകിയാൽ കളക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ കളക്ടർ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാത്രിയിലാണ് കൂടിക്കാഴ്ച നടന്നത്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം സ‍ർക്കാരിന് സമ‍ർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്റെ മൊഴിയുമെടുത്തു. കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജി നാളെ പരിഗണിക്കുന്നുണ്ട്. പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടർ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...