എംഎസ്എഫ് ഓഫീസില്‍ എത്തിയ പി.പി ഷൈജലിനെ ഓഫീസില്‍ പ്രവേശിപ്പിച്ചില്ല ; കോടതി അലക്ഷ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്ലിം ലീഗ് പുറത്താക്കിയ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് ഓഫീസില്‍ എത്തിയെങ്കിലും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. നിലവിലെ സംസ്ഥാന ഭാരവാഹികളാണ് ഇദ്ദേഹത്തിന്റെ പ്രവേശനം തടഞ്ഞത്. എംഎസ്‌എഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായാണ് ഷൈജല്‍ എത്തിയിരുന്നത്. തുടര്‍ന്നു ഷൈജല്‍ തിരിച്ചുപോയി. തടഞ്ഞ നടപടി കോടതിയെ അറിയിക്കുമെന്നു ഷൈജലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജല്‍ ഞായറാഴ്ച ഓഫീസില്‍ എത്തിയത്. ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.

പ്രതിഷേധമുയര്‍ത്തിയ ഹരിത നേതാക്കളെ പിന്തുണച്ചതിന്റെ പേരിലാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ലീഗ് നേതൃത്വം പി.പി ഷൈജലിനെ പുറത്താക്കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയില്ലെന്നും യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഷൈജല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഷൈജലിന്റെ ഹര്‍ജി പരിഗണിച്ച കല്‍പ്പറ്റ മുന്‍സിഫ് കോടതി ഷൈജലിന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉത്തരവിടുകയായിരുന്നു. ഷൈജലിനെ പുറത്താക്കിയതിന് പിന്നില്‍ ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പം നിന്നു എന്ന കാരണം മാത്രമാണെന്ന നിലപാടിലാണു ഷൈജല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...

കോടികളുടെ വെള്ളി തട്ടിപ്പ് ആരോപണം ; വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

0
ശ്രീനഗർ : ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി...