കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം:കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് തൊട്ടപ്പുറത്തുള്ള ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. നരിക്കല്‍ നിരപ്പില്‍ ഭാഗത്ത് ബഥേല്‍ കിഴക്കേതില്‍ പി ആര്‍ ബിജുവാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാറിന് മുന്‍വശത്തായി ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താലൂക്കാശുപത്രിയുടെ ഒരു മതില്‍ക്കെട്ടിന് തൊട്ടു അപ്പുറത്താണ് ബാര്‍. അവിടെ നിന്നും ആരോ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം ചിത്രീകരിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തടഞ്ഞു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ ഇടപെട്ടു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...