തീ തുപ്പുന്ന ബൈക്കിൽ അഭ്യാസം ; യുവാവിന്റെ ലൈസൻസും ആര്‍സിയും എംവിഡി 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൊച്ചി ന​ഗരത്തിലൂടെ തീ തുപ്പുന്ന ബൈക്ക് ഓടിച്ച തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇടപ്പള്ളി കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യാത്ര ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാഹനം തിരിച്ചറിഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ്. യുവാവിന്‍റെ പിതാവിന്‍റെ പേരിലാണ് വാഹനത്തിന്‍റെ രജിസ്ട്രേഷന്‍. അതിനാല്‍ യുവാവിന്‍റെ പിതാവിനോടും ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അപകടം ക്ഷണിച്ച് വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...