റാന്നിയില്‍ പ്രമോദ് നാരായണന് ചുവടുപിഴക്കും : പഴകുളം മധുവിന് ഭാഗ്യനക്ഷത്രം തെളിയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയില്‍ സിറ്റിംഗ് എം.എല്‍.എയും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയുമായ പ്രമോദ് നാരായണന് ചുവടുപിഴക്കും. ഒരു തവണകൂടി വിജയിച്ചാല്‍ മണ്ഡലം സി.പി.എമ്മിന് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കുത്തകയാക്കി വെക്കുവെന്നും സി.പി.എം നേതാക്കള്‍ ഭയപ്പെടുന്നു. തങ്ങള്‍ക്ക് മത്സരിക്കുവാനുള്ള സാധ്യത ഇതോടെ കൊട്ടിയടക്കപ്പെടും. അതിനാല്‍ പ്രമോദ് നാരായണന്‍ ജയിച്ചുവരുവാന്‍ പലരും ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍.

റാന്നി മണ്ഡലത്തില്‍ കാര്യമായ വികസന പദ്ധതികള്‍ ഒന്നും നടപ്പിലാക്കുവാന്‍ പ്രമോദ് നാരായണന് കഴിയാതിരുന്നത് ജനങ്ങളില്‍നിന്നും ചോദ്യമായി ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഏറ്റവും വലിയ നാണക്കേടായി ഉയര്‍ന്നു നില്‍ക്കുന്നത് പമ്പാനദിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളാണ്. കഴിഞ്ഞ പത്തുവര്‍ഷം ഭരണം കയ്യില്‍ ഉണ്ടായിട്ടും പാലത്തിന്റെ തൂണുകള്‍ മാത്രമേ പണിയാന്‍ കഴിഞ്ഞിട്ടുള്ളോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിനു മുമ്പില്‍ പ്രമോദ് നാരായണന് പലപ്പോഴും തലകുനിക്കേണ്ടി വന്നു. റാന്നിയിലെ വോട്ടര്‍മാരുടെ ഇടയില്‍ പ്രമോദ് നാരായണന്റെ സ്വീകാര്യതക്ക് അടുത്തകാലത്തായി വളരെയധികം കോട്ടം തട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാലുവാരല്‍ മൂലമാണ് റാന്നി മണ്ഡലം പലപ്പോഴും ഇടതുപക്ഷത്തേക്ക് ചാഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ പ്രകടമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ 1250 വോട്ടിനാണ് പരാജയപ്പെട്ടത്. റാന്നിയിലെ പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കളും ഈ പരാജയത്തിന് ഉത്തരവാദികളാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഇത്തവണ റാന്നിയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇത്തവണയും പരിഭവങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. റിങ്കു ചെറിയാന്‍ മത്സരിക്കുമെന്ന് ഏതാണ്ട്‌ ഉറപ്പായിരുന്നു. എന്നാല്‍ വളരെ നാടകീയമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറികൂടിയായ അഡ്വ. പഴകുളം മധു റാന്നിയില്‍ സ്ഥാനാര്‍ഥിയാകുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും കാലുവാരലും നടക്കുമെന്നും ഇത്തവണയും റാന്നിയില്‍ ഈസിയായി ജയിച്ചുകയറാമെന്ന് പ്രമോദ് നാരായണനും കണക്കുകൂട്ടി. എന്നാല്‍ ഇടതുപക്ഷ ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് നീങ്ങിയത്. നഷ്ടപ്പെട്ട റാന്നി സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി. റിങ്കു ചെറിയാനും ആരോണ്‍ ബിജിലി പനവേലിയും സാംജി ഇടമുറിയുടെയുമൊക്കെ തങ്ങളുടെ അഭിമാന പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കണ്ടപ്പോള്‍ പഴകുളം മധുവിന് ഭാഗ്യനക്ഷത്രം തെളിയുകയായിരുന്നു. റാന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുത്തപ്രാവശ്യം മത്സരിക്കണമെങ്കില്‍ ഇപ്രാവശ്യം മണ്ഡലം തിരിച്ചുപിടിച്ചാല്‍ മാത്രമേ കഴിയു. അതുകൊണ്ടുതന്നെ നേതാക്കളും പ്രവര്‍ത്തകരും ഒരേ  മനസ്സോടെയാണ് പ്രവര്‍ത്തനം. എന്തായാലും റാന്നിയില്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...