പ്ര​തി​ഷേ​ധ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് പ്ര​ണ​ബ് മു​ഖ​ർ​ജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ​മാ​ധാ​ന​ പ്ര​തി​ഷേ​ധ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി. ഡ​ൽ​ഹി​യി​ൽ ആ​ദ്യ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ സു​കു​മാ​ർ സെ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ണ​ബ്.

വി​യോ​ജി​പ്പു​ക​ളി​ൽ കൂ​ടി ജ​നാ​ധി​പ​ത്യം അ​ഭി​വൃ​ദ്ധി​പ്പെ​ടുമെന്ന് പറഞ്ഞ പ്ര​ണ​ബ് മുഖര്‍ജി അ​മി​ത ആ​ത്മ​വി​ശ്വാ​സം സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ നി​യ​മ​ത്തേ​യോ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നേ​യോ നേ​രി​ട്ട് പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ങ്കി​ലും യു​വാ​ക്ക​ൾ ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഉ​ത്സാ​ഹ​മു​ണ്ടാ​ക്കു​ന്ന​താ​യും മു​ൻ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി വലിയ തോ​തി​ൽ യു​വാ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള അ​വ​രു​ടെ വി​ശ്വാ​സം പ്രചോദനകരമാണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ഹ്റു​വി​ന്‍റെ കാ​ല​ത്തി​നു ശേ​ഷം ഇ​ന്ത്യ​യി​ൽ പ​ട്ടാ​ള​ഭ​ര​ണം വ​രു​മെ​ന്നു പ്ര​വ​ചി​ച്ച​വ​രു​ണ്ട്. എന്നാല്‍ അ​തു തെ​റ്റാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ തെ​ളി​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...