ജില്ലാ ജയിലിലെ അന്തേവാസികളുടെ ശാരീരിക-മാനസികനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ‘പ്രാണായാമം’ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിലെ അന്തേവാസികളുടെ ശാരീരിക-മാനസികനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പ്രാണായാമം’ എന്ന പേരിൽ കൗൺസിലിംഗും യോഗാ പരിശീലനവും ആരംഭിച്ചു. സ്കൂൾ ഓഫ് ലൈഫ് സ്കിൽസ്, ആലപ്പുഴ, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രജനി തങ്കപ്പൻ നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജലജാറാണി.എം.ടി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ എസ്.ഷാജഹാൻ, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി യോഗാചാര്യ, ബി.പദ്മകുമാർ, സ്കൂൾ ഓഫ് ലൈഫ് സ്കിൽസ് കൗൺസിലർമാരായ പി.എം.ഷാജി, ബിന്ദു ജോസഫ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഫ്രണ്ടോഫീസ് കോഓർഡിനേറ്റർ നന്ദുജ എന്നിവർ സംസാരിച്ചു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4 മണിക്ക് ജില്ലാ ജയിലിൽ അന്തേവാസികൾക്കായി യോഗാപരിശീലനവും എല്ലാ മാസവും കൗൺസിലിംഗും ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ജലജാറാണി.എം.ടി. അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...