എൻഡിഎയ്ക്ക് പിന്തുണയുമായി പ്രവാസി നിവാസി പാർട്ടി ; രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി നിവാസി പാർട്ടി (പിഎൻപി) എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകി. പിഎൻപി സംസ്ഥാന അധ്യക്ഷൻ വെള്ളായണി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്ഥാനാർത്ഥി മുഖ്യാതിഥിയായി. തിരുവനന്തപുരത്തിൻ്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും തിരുവനതപുരത്ത് എൻ ഡി എ സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും വിജയത്തിനായി പിഎൻപി കൂടെ ഉണ്ടാകുമെന്നും വെള്ളയാണി ശ്രീകുമാർ പറഞ്ഞു.

കാലങ്ങളായി കാത്തിരിക്കുന്ന പുതിയ തിരുവനന്തപുരവും അതിൻ്റെ മുന്നോട്ടുള്ള യാത്രയുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് സാധ്യമാക്കാൻ കഴിയുമെന്ന ഉറപ്പ് എനിക്കുണ്ട്. ഇതിനായി നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭാവി തലമുറക്ക് വേണ്ടി നമ്മൾ എന്തു ചെയ്യുന്നു എന്നതാണ് കാര്യം. കോൺഗ്രസ് ഭരണ കാലത്തെ മോദിജിയുടെ ഭരണകാലവുമായി താരതമ്യം ചെയ്താൽ ഭാരതത്തിൻ്റെ മുന്നേറ്റം എത്രമാത്രമാണെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിക്കും പിണറായി വിജയനു പോലും സംശയമില്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൻഡിഎയ്ക്ക് ലഭിക്കുന്ന 400നു മുകളിൽ ഒന്നായിരിക്കും തിരുവനന്തപുരമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, പിഎൻപി സംസ്ഥാന ജനറൽ സെക്രട്ടറി അഖിലം മധു, ജില്ലാ പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രത്ന കുമാർ, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി റീജ വിനോദ്, വൈസ് പ്രസിഡൻ്റ് ജിമ്മി രാജ് നാടാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...