പ്ര​വീ​ൺ നെ​ട്ടാ​റുന്റെ കൊലപാതകം ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മുൻ എം.പി

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു : യു​വ​മോ​ർ​ച്ച ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ക​മ്മി​റ്റി​യം​ഗം പ്ര​വീ​ൺ നെ​ട്ടാ​റു (32) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ സ​ങ്കേ​തം പോലീസിന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും പി​ടി​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് മു​ൻ എം.​പി പ്ര​താ​പ് സിം​ഹ ആരോപിച്ചു. പോ​ലീ​സി​ന്റെ കൈ​യി​ൽ തോ​ക്കും തി​ര​യും ഉ​ണ്ടാ​യി​രു​ന്നു പ​ക്ഷേ കാ​ഞ്ചി വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചി​ല്ല. ശി​വ​മൊ​ഗ്ഗ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഹ​ർ​ഷ ജി​ൻ​ഗ​ഡ​യു​ടെ കാ​ര്യ​ത്തി​ലും മു​ൻ സ​ർ​ക്കാ​ർ നി​ല​പാ​ട് ഇ​താ​യി​രു​ന്നു എ​ന്ന് ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ​രി​പാ​ടി​യി​ൽ പ്ര​താ​പ് സിം​ഹ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക് ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വാ​സ​വും ധൈ​ര്യ​വും പ്ര​ക​ടി​പ്പി​ക്കാ​നാ​വു​ന്നി​ല്ല.

യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളാ​ണ് ക​ർ​ണാ​ട​ക​ക്ക് വേ​ണ്ട​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ളും വ​ള​ർ​ച്ച​യും ഉ​ന്ന​മി​ട്ടാ​ണ് ബി.​ജെ.​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ൾ​പ്പെ​ടെ മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ, എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എ​ന്നി​വ​രെ​ല്ലാം അ​താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്ര​താ​പ് സിം​ഹ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 26ന് ​ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ സു​ള്ള്യ താ​ലൂ​ക്കി​ൽ ബെ​ല്ലാ​രെ​യി​ലാ​ണ് പ്ര​വീ​ൺ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സ് അ​ന്വേ​ഷ​ണം ആ​ഗ​സ്റ്റ് 22ന് ​എ​ൻ.​ഐ.​എ ഏറ്റെടുത്തിരുന്നു. പ്ര​വീ​ൺ നെ​ട്ടാ​രു കേ​സി​ൽ അ​ഞ്ച് പ്ര​ധാ​ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ എ​ൻ.​ഐ.​എ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. കേ​സി​ൽ മൊ​ത്തം 21 പേ​രാ​ണ് പ്ര​തി​ക​ൾ. എം.​ഡി. മു​സ്ത​ഫ, മ​സൂ​ദ് അ​ഗ്ന​ഡി, മു​ഹ​മ്മ​ദ് ശ​രീ​ഫ്, ഉ​മ്മ​ർ എ​ന്ന ഉ​മ​ർ ഫാ​റൂ​ഖ്, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ ഫോ​ട്ടോ​ക​ളും വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന അ​റി​വി​ലേ​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ...

കുടുംബശ്രീയുടെ ‘ജീവൻ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

0
തിരുവനന്തപുരം : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവൻ ദീപം...

കുറഞ്ഞ അളവില്‍ പിടിക്കപ്പെടുന്ന കഞ്ചാവ് കേസുകളില്‍ പ്രതികള്‍ രക്ഷപെടുന്നു ; റിമാന്‍റ് ചെയ്യാന്‍ കഴിയാതെ...

0
പത്തനംതിട്ട : ജില്ലയില്‍ ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷൻ തണ്ടർ പദ്ധതികളുടെ ഭാഗമായി പോലീസും...

കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ അജ്ഞാത മൃതദേഹം

0
കാസര്‍കോട് : നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള പുരുഷന്റെ മൃതദേഹം...