ജീവിത സ്വപ്നങ്ങളെ തിരിച്ചു പിടിച്ച് പ്രവീണ്‍ എസ് പിള്ള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാരീരിക വിഷമതകള്‍ കവര്‍ന്നെടുത്ത ജീവിത സ്വപ്നങ്ങളെ തിരിച്ചു പിടിച്ച് ഇക്കഴിഞ്ഞ സാക്ഷരത മിഷന്‍ തുല്യത പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി പ്രവീണ്‍ എസ് പിള്ള. പത്തനംതിട്ട ജില്ലയില്‍ പുരമറ്റം പഞ്ചായത്തില്‍ കിഴക്കേകൂട്ട് വീട്ടില്‍ നിന്നാണ് പ്രവീണ്‍ എസ് പിള്ള കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്ററി തുല്യത കേന്ദ്രത്തില്‍ പഠിക്കാനെത്തിയത്. ശാരീരിക ബുദ്ധിമുട്ടാലും സാമ്പത്തിക പ്രതിസന്ധികളാലും ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന പ്രവീണിനെ പഠനം എന്ന സ്വപ്ന സാക്ഷത്കാരത്തിലേക്ക് നയിച്ചത് സാക്ഷരത മിഷന്‍ തുല്യത കോഴ്സുകളാണ്.

2018 ല്‍ സാക്ഷരത മിഷന്‍ ഏഴാം തരവും ഇപ്പോള്‍ പത്താം തരവും വിജയിച്ചിരിക്കുന്ന 39 വയസുകാരനായ പ്രവീണിന് സ്ഥിര വരുമാനമുള്ള ഒരു ജോലി കരസ്ഥമാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ജില്ലയില്‍ 188 പേര്‍ പരീക്ഷയെഴുതിയതില്‍ 57 പുരുഷന്‍മാരും 93 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 152 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 53 എസ്‌.സി പഠിതാക്കളും നാല് എസ്.ടി പഠിതാക്കളുമുണ്ട്. വിജയശതമാനം 81 ആണ്. ടി.ജി പഠിതാക്കള്‍ക്കായുള്ള സാക്ഷരതമിഷന്‍ പഠനവീട്ടില്‍ താമസിച്ചു കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരീക്ഷയ്ക്ക് തയ്യാറായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...