സംസ്കൃത സർവകലാശാലയിൽ പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിച്ചു ; 658 അഭിമുഖങ്ങൾ നടന്നു – 45 പേർക്ക് ജോലി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടന്ന പ്രയുക്തി 2025 തൊഴിൽ മേളയിലൂടെ 45 പേർക്ക് ജോലി ലഭിച്ചു എന്ന് സർവ്വകലാശാല അറിയിച്ചു. 658 അഭിമുഖങ്ങൾ തൊഴിൽ മേളയിൽ നടന്നു. 139 പേര്‍ ചുരുക്ക പട്ടികയില്‍ ഇടം നേടി. സ്ഥാപനങ്ങളിൽ നിന്നായി 973 ജോലി ഒഴിവുകളിലേക്കാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. വി. കെ. ഭവാനി അധ്യക്ഷത വഹിച്ചു.

കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ ഡയറക്ടർ ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, പ്ലേസ്‌മെന്റ് ഓഫീസർ ഡോ. ശ്യാമള കെ., എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ചീഫ് ലൂക്കോസ് ജോർജ്, എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യുട്ടി ചീഫ് വി. യു. ശ്രീലത, എംപ്ലായ്‍മെന്റ് ഓഫീസർ കവിത നായർ എന്നിവർ പ്രസംഗിച്ചു. മൈജോ മോട്ടോഴ്സ്, റിലയൻസ് നിപ്പൺ ഇൻഷുറൻസ്, സിവ മെറ്റേണിറ്റി വെയർ, സി.എം.എൽ. ബയോടെക് ലിമിറ്റഡ്, ആയുർ കെയർ ഹെർബൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, എൻ മൈനസ് റ്റു സൊല്യൂഷൻസ്, എക്സ്ട്രീം ബിസിനസ്സ് ഗ്രൂപ്പ്, സി. എഫ്. സി. സി. ഐ., ഗാലക്സി അസോസിയേറ്റ്സ്, ഫോർച്യൂൺ ബിസിനസ്സ് ഗ്രൂപ്പ്, സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എ വൈ ടെക്, അലൈവ് അസ്സോസിയേറ്റ്സ്, ടെസ്‍ല ഗ്രൂപ്പ് ഓഫ് കമ്പനീസ്, ചോയ്സ് ഇന്റർനാഷണൽ സ്കൂൾ, ട്രിനിറ്റി സ്കിൽസ് മുതലായ പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...