കുളനട പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പന്തളം : മഴക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് ‘ തുടക്കമായി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഊർജിതമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം കുളനട സസ്യ മാർക്കറ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാൻ സുജിത്ത് കളിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ രാജൻ മത്തായി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജി രഘുനാഥ്, രാജു പി.പി, പിറ്റി സുരേഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹരിതകർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ചടങ്ങിന് എച്ച്. ഐ രാജേഷ് കുമാർ നന്ദി അറിയിച്ചു.  കുളനട ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി. വിവിധ വാർഡുകളിൽ വാർഡ് മെമ്പർമാർ നേതൃത്വം നൽകി. ഉറവിട നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വീടുകൾ കയറിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനും പൊതു കിണറുകൾ ശുചീകരിക്കുന്നതിനും തുടക്കമായിട്ടുണ്ട്. ഒരു പകർച്ചവ്യാധിരഹിത വർഷമാക്കി മാറ്റാൻ ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും സജീവമായി പങ്കുചേരണമെന്ന് പഞ്ചായത്ത്‌ ഭരണസമിതി അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...