Friday, July 4, 2025 5:22 am

പ്രസവം നിര്‍ത്തിയ വീട്ടമ്മ വീണ്ടും ഗര്‍ഭിണിയായി ; ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: പ്രസവം നിര്‍ത്തിയ യുവതി വീണ്ടും ഗർഭിണിയായ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നേരത്തെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ മുപ്പതിനായിരം രൂപക്ക് പുറമേയാണ് ഒരു ലക്ഷം രൂപ നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. പള്ളിവാസൽ സ്വദേശിനിക്ക് തുക നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനകം നൽകണം. അടിമാലി താലൂക്ക് ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്.

യുവതിക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്.  തുടര്‍ന്ന്‍ 2012 ലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്.  2015 ൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഗർഭിണിയാണെന്ന് മനസിലാക്കി. യുവതിയുടെ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കമ്മീഷൻ നോട്ടീസ് അയച്ചപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസർ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.  മനുഷ്യാവകാശ കമ്മീഷൻ തൊടുപുഴയിൽ നടത്തിയ സിറ്റിംഗിൽ പരാതിക്കാരി 30,000 രൂപ തീർത്തും അപര്യാപ്തമാണെന്ന് അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തന്റെ കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്ന് പറഞ്ഞു.  നൽകിയ തുക അപര്യാപ്തമാണെന്ന് കമ്മീഷൻ വിലയിരുത്തി. കൂടുതൽ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...