സാമ്പത്തിക പ്രതിസന്ധി : ചെലവുകള്‍ ചുരുക്കും, പെന്‍ഷന്‍ പ്രായം കൂട്ടില്ല ; തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ ചില വികസന പദ്ധതികളെങ്കിലും മാറ്റി വയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പല വകുപ്പുകളിലും അതിര് കവിഞ്ഞ ചെലവുകളും അനാവശ്യ നിയമനങ്ങളും നടന്നിട്ടുണ്ട്. ബജറ്റില്‍ ഇതിന് തിരുത്തല്‍ നടപടികള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് അറിയിച്ചു.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമുണ്ടാവില്ല. ചിലത് മാറ്റിവയ്ക്കേണ്ടിയും വരും. പക്ഷെ, കിഫ്ബി പദ്ധതികള്‍ക്ക് 20,000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.

ക്ഷേമ പദ്ധതികളില്‍ കൈ വയ്ക്കില്ല. അനാവശ്യ നിയമനങ്ങള്‍ ഉള്‍പ്പെടെ ചെലവുകള്‍ വെട്ടും. പെന്‍ഷന്‍ പ്രായം കൂട്ടില്ല. നിലം പരിവര്‍ത്തനം, ഭൂമി രജിസ്ട്രേഷന്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. ട്രഷറി നിയന്ത്രണങ്ങള്‍ ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിലിന്റെ 382 -മത് സ്നേഹഭവനം ഉഷയ്ക്കും മകൾക്കും കൈമാറി

0
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച്...

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

0
പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു....

ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

0
കർണാടക : തന്‍റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി...

സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...