‌ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: ‌ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭി ച്ചു.ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ എത്തിയത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി 8 മാസം ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

8 മാസം ഗര്‍ഭിണിയായ അവശനിലയിലുള്ള വിദ്യാര്‍ഥിനിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കാന്‍ കഴിയില്ലെന്നും വിവരം പോലീസില്‍ അറിയിക്കണമെന്നും വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോക്ടര്‍ സബൈന്‍ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡോക്ടര്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണു വിദ്യാര്‍ഥിനി പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഇയാള്‍ വിദ്യാര്‍ഥിനിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു 8 മാസം ഗര്‍ഭിണിയാണെന്നു വിദ്യാര്‍ഥിനി തുറന്നു പറഞ്ഞത്. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിനിയെ പീഡ‍ിപ്പിച്ചയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പോലീസ് വിവരങ്ങള്‍ ചേര്‍ത്തല പോലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....