കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് യുവതിജീവനൊടുക്കിയത്. കുറിച്ചി ആശാരിപ്പറമ്പില്‍ ഷണ്‍മുഖന്റെ മകള്‍ ശ്രീലക്ഷ്മി (അമ്മു)ആണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. കഴിഞ്ഞ 28 നായിരുന്നു സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു അമ്മുവും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു.

ഇതിനു ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടര്‍ന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു അമ്മു ചിങ്ങവനം പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു. ജനുവരി 24 നായിരുന്നു അവിനാഷിന്റെയും അമ്മുവിന്റെയും വിവാഹ വാര്‍ഷികം. ഇതിന് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മുവിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് ബന്ധുക്കളുടെ അടക്കം മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...