ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം : കൊലപാതകം‍ തന്നെ – ജ്യൂസിൽ നൽകിയത് വിഷം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതൃത്വം പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു. എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. ശക്തമായ പനിയും ചര്‍ദ്ദിയേയും തുടര്‍ന്ന് 2021 നവംബര്‍ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
രോഗം മൂര്‍ഛിചതിനെ തുടര്‍ന്ന് പിറ്റെ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു. അന്ന് തന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹ മോചനകേസില്‍ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങള്‍ക്കായ് റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ 53 കാരനായ പുതുപറമ്പിൽ റഹീമിന്റെ പേര് അന്ന് തന്നെ ഉയര്‍ന്നിരുന്നു.

കേസിനും മറ്റുമായി ഓട്ടോ റിക്ഷയില്‍ കൊണ്ട് പോകുമ്പോൾ ജൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കിയിരുന്നു എന്ന് അന്ന്തന്നെ നാട്ടുകാര്‍ ആരോപണമുയര്‍ത്തുകയും മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് വരെ രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്ന് തന്നെ നവജാത ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ജൂസില്‍ നല്‍കിയിരുന്നത് വിഷം കലര്‍ന്ന പാനീയമാണെന്ന് തെളിഞ്ഞതായാണ് ലഭിക്കുന്ന വിവരം. കൂടാതെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതില്‍ നവജാതശിശുവിന്റെ പിതൃത്വം പ്രതി റഹീമിന്റെതാണെന്നും തെളിഞ്ഞതായാണ് അറിയുന്നത്. പോലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ റഹീമിനെതിരെ ആദ്യം എടുത്ത കേസിന് പുറമെ കൊലകുറ്റത്തിനും ബ്രൂണഹത്യയ്ക്കും കൂടി കേസെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...