ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു ; യുവതിയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട്​ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഗുരുതര പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസിലയെ (29) ആണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ എടാട്ട് വെച്ച്‌​ ബി.ജെ.പി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ബൈക്കുകളില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരാണ് വാഹനം തല്ലിതകര്‍ത്തതെന്നാണ്​ വിവരം. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. എന്നാല്‍, അക്രമം നടത്തിയിട്ടില്ലെന്ന്​ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...