ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം തടവും 25,000 രൂപ പിഴയും. ഇടുക്കി ബൈസണ്‍വാലി കോമാളിക്കുടി ട്രൈബൽ സെറ്റില്‍മെന്റിലെ ചിന്നനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തൊടുപുഴ അഡീ. സെഷന്‍സ് ജഡ്ജി എല്‍സമ്മ ജോസഫ്.പി ശിക്ഷിച്ചത്. 2012 മെയ് 14 നാണ് സംഭവം. മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടായിരുന്ന പ്രതി രണ്ടാം ഭാര്യയായിരുന്ന ഈശ്വരിയുടെ കൂടെ താമസിക്കുന്ന സമയത്താണ് കൊലപാതകം നടത്തിയത്. ഈശ്വരിയുമായി അവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ച് പ്രതി വഴക്കുണ്ടാക്കി. തുടര്‍ന്ന് പ്രകോപിതനായ ചിന്നന്‍ ഈശ്വരിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ദേഹമാസകലം തീ പിടിച്ചതിനെത്തുടര്‍ന്ന് ഈശ്വരി രക്ഷപെടുന്നതിനായി പുറത്തേയ്ക്ക് ഓടി സമീപവാസിയുടെ വീട്ടുമുറ്റത്ത് വീണു. ഈ സമയം അവിടെയുണ്ടായിരുന്ന അമ്മയുടെ സഹോദരിയോട് ചിന്നനാണ് ഇത് ചെയ്തതെന്ന് പറഞ്ഞു. ഇത് കേസിൽ നിർണായക തെളിവായി.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈശ്വരി മരിണപ്പെട്ടത്. മരണസമയത്ത് ഈശ്വരി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും വൈദ്യശാസ്ത്ര തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...