ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025 ജനുവരിയിൽ നടത്താൻ ഒരുക്കംതുടങ്ങി. ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഗവർണർമാരും കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. കലാ സാംസ്കാരിക സമ്മേളനങ്ങൾ, കർഷകസെമിനാർ, വനിതാസമ്മേളനം, വിദ്യാർഥി -യുവജന സമ്മേളനം, മാധ്യമ സെമിനാർ തുടങ്ങിയവയുണ്ടാകും. വ്യാവസായിക-കാർഷിക പ്രദർശനങ്ങളും വിപണനവും വിവിധ കലാപരിപാടികൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായിരിക്കും. കുട്ടികൾക്ക് പ്രസംഗമത്സരം ഉണ്ടാകും. പ്രബന്ധ രചനാമത്സരം, ലളിതഗാന മത്സരം, സംഘഗാന മത്സരം എന്നിവ നടത്തും. ഒക്ടോബർ 12-നു ചെങ്ങന്നൂർ വൈ.എം.സി.എ. ഹാളിലാണ് മത്സരം. 30-നു മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 04792451111, 9446192883. യോഗത്തിൽ ഫെസ്റ്റ് ചെയർമാൻ പി.എം. തോമസ് അധ്യക്ഷനായി. കൺവീനർമാരായ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയൽ, കെ.ജി. കർത്താ, ജേക്കമ്പ് വഴിയമ്പലം, ജോജി ചെറിയാൻ, എബ്രഹാം വൈക്കത്തേത്തു, ക്രിസ്റ്റി ജോർജ് എന്നിവർ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1