സീതത്തോട് : സീതത്തോട് പഞ്ചായത്തിന്റെ മലയോരമേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ മകരവിളക്ക് ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആങ്ങമൂഴി-പഞ്ഞിപ്പാറ മലനടയിൽ മാത്രമാണ് ഔദ്യോഗികമായി മകരജ്യോതി ദർശനത്തിന് ക്രമീകരണങ്ങളൊരുക്കുന്നതും വലിയ തോതിൽ ഭക്തജനങ്ങളെത്തുന്നതും. പഞ്ചായത്തിലെ നാലോളം സ്ഥലങ്ങളിലാണ് മകരജ്യോതി കാണാൻ കഴിയുക. ഇവിടെയെല്ലാം പ്രാദേശികമായി ആളുകളെത്തി ജ്യോതികണ്ട് മടങ്ങും. എന്നാൽ ഇത്തരം സ്ഥലങ്ങളിലും തിരക്ക് വർധിച്ചുവരുകയാണ്. ആങ്ങമൂഴി പഞ്ഞിപ്പാറ മലനടയിൽ ആയിരക്കണക്കിന് ആളുകളാണ് മകരജ്യോതി ദർശിക്കുന്നതിനായി എത്തുന്നത്. വിവിധ ഇടത്താവളങ്ങളിൽ തമ്പടിച്ചിട്ടുള്ള അന്യസംസ്ഥാനത്തുനിന്നുള്ള തീർഥാടകരും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാട്ടുകാരുമാണ് എത്തുന്നത്. മലമുകളിൽ പഞ്ഞിപ്പാറ മലനട ക്ഷേത്രത്തോട് ചേർന്ന് പ്രദേശങ്ങളിലാണ് മകരജ്യോതി ദൃശ്യമാകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























