മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ ; സന്നിധാനം ആയുർവേദ ആശുപത്രിയിൽ12 ലക്ഷം രൂപയുടെ മരുന്നുകളെത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല: മണ്ഡലകാലത്ത് 57728 പേരാണ് ഇതുവരെ സന്നിധാനത്ത് ആയുർവേദ ചികിത്സ തേടിയത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 12 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നിധാനം ഗവ. ആയുർ വേദ ആശുപത്രി ഫാർമസിയിൽ സജ്ജമാക്കിയിരിക്കുന്നത്. പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ ലഭ്യമാക്കുന്നു.
6275 തീർത്ഥാടകരാണ് ഇതുവരെ മർമ്മ ചികിത്സയ്ക്ക് വിധേയമായത്. രണ്ടു മർമ്മ ചികിത്സാ വിദഗ്ധരും നാല് തെറാപ്പിസ്റ്റ് മാരും നിലവിൽ സന്നിധാനം ആയുർവേദ ആശുപത്രിയിൽ ഉണ്ട്. ആധുനിക ചികിത്സ ലഭ്യമാക്കാൻ നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നുണ്ടെന്ന് സന്നിധാനം ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു. മല കയറി എത്തുന്ന ഭക്തർക്ക് നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സന്നിധാനം ഹോമിയോ ആശുപത്രിയിൽ മണ്ഡലകാലത്ത് 2277 തീർത്ഥാടകർ ചികിത്സ തേടി
ശബരിമല: മണ്ഡലകാലത്ത് സന്നിധാനത്ത് ആയുഷ് സർക്കാർ ഹോമിയോ ആശുപത്രിയിൽ 2277 പേർ ചികിത്സ തേടി. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കും ചികിത്സ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടിയിലുണ്ട്. പനി, പേശി വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഭക്തർക്ക് മരുന്നുകളും, തെറാപ്പിയും, നെബുലൈസേഷനും ഉറപ്പുവരുത്തുന്നതായി സന്നിധാനം ആയുഷ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി എസ് സുമേഷ് അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...