ആറന്മുള: മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ 17 വരെ നടത്തപ്പെടും. പ്രസിദ്ധ രായ പ്രഭാഷകരുടെ ആത്മീയ പ്രഭാഷണങ്ങൾ, ക്ഷേത്രകലകൾ എന്നിവ കോർത്തിണക്കിയാണ് സത്രം നടത്തുന്നത്. എല്ലാ ദിവസവും വിഭവ സമൃദ്ധമായ അന്നദാനം ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായാണ് പാണ്ഡവീയ സത്രം നടത്തപ്പെടുന്നത്.
മെയ് 10 ന് രാവിലെ 5ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് 9 മുതൽ വൈഷ്ണ തിരുപ്പതി സങ്കല്പത്തിൽ 108 കുട്ടികളുടെ സമ്പൂർണ്ണ ഭഗവത് ഗീതാ പാരായണവും ഉണ്ടായിരിക്കും. തുടർന്ന് അന്നേദിവസം വൈകിട്ട് 4ന് അഞ്ചുക്ഷേത്രങ്ങളിലെ ബിംബങ്ങൾ വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ ഒത്തുചേർന്ന് ആറന്മുളയ്ക്ക് മഹാഘോഷയാത്രയായി പുറപ്പെടുകയും ആറന്മുള കടകൽ ദേവീ ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആറന്മുള ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരും.
108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം ആരംഭിക്കും. 11 ന് രാവിലെ മൂവായിരത്തിൽപ്പരം അമ്മമാർ പങ്കെടുക്കുന്ന ബൃഹത് നാരായണീയ പാരായണം തുടർന്ന് വൈകിട്ട് 4 ന് ഉത്ഘാടന സഭയും നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരത് സുരേഷ് ഗോപി ഉത്ഘാടനം നിർവഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആദരവ് സമർപ്പിക്കും. മുംബൈ ചന്ദ്രശേഖര ശർമ്മ സത്രാചാര്യൻ ആകുന്ന സത്രവേദിയിൽ വൈകുന്നേരം 7 ന് പഞ്ചദ്രവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും അഞ്ച് ക്ഷേത്രങ്ങളിലെ തന്ത്രികൾ നിർവഹിക്കും.
എല്ലാ ദിവസവും വിശേഷാൽ പൂജകൾ, മഹാഭാരത പാരായണം, പ്രഭാഷണങ്ങൾ, കലാപരിപാടികൾ, മൂന്ന് നേരം അന്നദാനം തുടങ്ങിയവ നടക്കും. 12 ന് രാവിലെ 10 മണിയ്ക്ക് ശ്രീമദ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, 11.30 ന് ആചാര്യ കെ ആർ മനോജ്, 2 ന് പ്രൊഫ. പി ആർ ലളിതമ്മ, 3.30 ന് ഡോ. സിറിയക് തോമസ്, 7 ന് പ്രസന്നൻ മാസ്റ്റർ തുടങ്ങിയവർ മഹാഭാരതം അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും. വൈകിട്ട് 8.15 ന് പ്രഹ്ളാദ ചരിതം കഥകളിയും വേദിയിൽ അരങ്ങേറും. 13 ന് രാവിലെ 10 മണിയ്ക്ക് ഡോ. വി പി വിജയമോഹൻ, 11.30 ന് മുഖത്തല ശ്രീകുമാർ, 2 ന് എം എ കബീർ 3.30 ന് പ്രൊഫ. സരിത അയ്യർ, 7 ന് ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും.
വൈകിട്ട് 8ന് പ്രശസ്ത നർത്തകി ഗീതാ പത്മകുമാർ & രചനാ നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതം കുച്ചിപ്പുടി. 14 ന് രാവിലെ 10 ന് കാനപ്രം ഈശ്വരൻ നമ്പൂതിരി, 11.30 ന് പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, 3 ന് കൈതപ്രം വാസുദേവൻ നമ്പൂതിരി, 7 ന് ജെ നന്ദകുമാർ എന്നിവർ പ്രഭാഷണം നടത്തും. അന്നേദിവസം വൈകിട്ട് 4ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സാംസ്ക്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും. 6ന് തിരുവാറന്മുള ക്ഷേത്ര കടവിൽ നമാമി പമ്പ പമ്പാ ആരതിയും രാത്രി 8ന് കുത്തിയോട്ട പാട്ടും ചുവടും ഉണ്ടായിരിക്കും. 15 ന് രാവിലെ 10 ന് വത്സൻ തില്ലങ്കേരി, 11.30 ന് ഡോ. ഇന്ദുലേഖ നായർ, 3.30 ന് കാ. ഭാ. സുരേന്ദ്രൻ, വൈകിട്ട് 7 ന് ഡോ. എം ജി ശശിഭൂഷൺ എന്നിവർ പ്രഭാഷണം നടത്തും.
വൈകിട്ട് 8 ന് വിഷ്ണു ദേവ് നമ്പൂതിരി & പാർട്ടിയുടെ സംഗീത സദസ്സ് എന്നിവ ഉണ്ടാകും. 16 ന് രാവിലെ 10 ന് ആയേടം കേശവൻ നമ്പൂതിരി, 11.30 ന് പ്രൊഫ. സജിത്ത് ഏവൂരേത്ത്, 3 ന് പ്രൊഫ. റ്റി ഗീത, 6.45 ന് അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 8 ന് ഗരുഡവാഹനം, തുടർന്ന് പ്രശസ്ത ചലച്ചിത്ര സംഗീതജ്ഞൻ ടി എസ് രാധാകൃഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേളയും വേദിയിൽ ഉണ്ടാകും. സത്രത്തിൻ്റെ സമാപന ദിവസമായ മെയ് 17ന് രാവിലെ 10 ന് പൃഥഗാത്മതാ പൂജ സമർപ്പണവും സർവ്വൈശ്വര്യ പൂജയം. ഉച്ചയ്ക്ക് 2 മണിയ്ക്ക് സത്ര സമാപന സഭ ഡോ. എൻ ജയരാജ് എം എൽ എ ചീഫ് വിപ്പ് കേരള ഗവൺമെന്റ് ഉത്ഘാടനം നിർവഹിക്കും.
കേരള ഹൈക്കോടതി ജഡ്ജ് അഡ്വ. എൻ നഗരേഷ് മുഖ്യ അതിഥിയാകും. പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. 4ന് നാദസ്വര കച്ചേരി വൈക്കം ഷാജി & പാർട്ടി. വൈകുന്നേരം 6 ന് നടക്കുന്ന കൂടി പിരിയലോട് കൂടി സത്രത്തിന്റെ ചടങ്ങുകൾ സമാപിക്കും. പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിച്ചേർന്നതായി സത്ര സമിതി ചെയർമാൻ അഡ്വ. ബി രാധാകൃഷ്ണ മേനോൻ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033