തിരുവല്ല പുഷ്പമേളയ്ക്ക് ഒരുക്കങ്ങളായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 30മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 30ന് വൈകിട്ട് 6ന് വൈ.എം.സി.എ. ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകുന്നേരം 6.30ന് കലാപരിപാടികൾ ഉണ്ടായിരിക്കും. 31ന് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്ര സംവിധായകൻ ബ്ലസി നിർവഹിക്കും. ഫെബ്രുവരി 1ന് വൈകിട്ട് 6.30ന് കലാസന്ധ്യ ഉദ്ഘാടനം ഡിവൈ.എസ്.പി എസ്. അഷാദ് നിർവഹിക്കും.

2ന് വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻപ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയാകും. 9ന് വൈകിട്ട് 6ന് സമാപന സമ്മേളനം രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 11മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കും. സ്‌കൂൾ അധികൃതരോടൊപ്പം സംഘമായെത്തുന്ന സ്‌കൂൾ കുട്ടികൾക്ക് പകുതി നിരക്കിൽ പ്രവേശനം നൽകുമെന്നും ഭാരവാഹികളായ ഇ.എ.ഏലിയാസ്, ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, പി.എ.ബോബൻ, സാംഈപ്പൻ, ടി.കെ.സജീവ്, റോജി കാട്ടാശ്ശേരി, സജി ഏബ്രഹാം, അഡ്വ.ബിനു വി. ഈപ്പൻ എന്നിവർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...