അടിയന്തിര സാഹചര്യത്തിന് സുസജ്ജമായി സന്നിധാനവും പമ്പയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ അടിയന്തിരസേന അംഗങ്ങളും തയ്യാറെടുപ്പുകൾ നടത്തി സുസജ്ജം. അഗ്നിശമന സേന അംഗങ്ങളെ സന്നിധാനത്തുള്ള പത്ത് പോയിന്റുകളിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി വിന്യസിച്ചിട്ടുണ്ട്. സദാ ജാഗ്രത പുലർത്തുവാനും അടിയന്തിര സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നിലവിൽ ജല നിരപ്പ് സാധാരണ ഗതിയിൽ ആണെങ്കിൽ പോലും ഭക്തന്മാർ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് സേന അംഗങ്ങൾ നിയന്ത്രിക്കുന്നുണ്ട്. പോലീസ് സേനയുടെ ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ശരംകുത്തി, മരക്കൂട്ടം സന്നിധാനം എന്നിവിടങ്ങളിൽ ജാഗ്രതനിർദ്ദേശങ്ങളും അറിയിപ്പുകളും അയ്യപ്പന്മാർക്കായി സേന നൽകുന്നുണ്ട്. ദുരന്ത നിവാരണ ഉപകരണങ്ങളോട് കൂടി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം സന്നിധാനത്തും ഒരു ടീം പമ്പയിലും ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ആവശ്യം വന്നാൽ ബാക്കപ്പ് ആയി ഒരു ടീം തൃശ്ശൂരിൽ സജ്ജമാണ്.

മണ്ണിടിച്ചിലോ, മാസ്സ് കാഷ്യുവാലിറ്റിയോ മുന്നിൽ കണ്ട് എട്ട് ഡോക്ടർമാരും 50 സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘം സന്നിധാനം ആശുപത്രിയിൽ സജ്ജമാണ്. രണ്ട് ഐ സി യു ബെഡുകളും ഒരു സെമി ഐ സി യു ബെഡും അടങ്ങുന്ന സൗകര്യങ്ങൾ സന്നിധാനം സഹസ് കാർഡിയോളജി ക്ലിനിക്കിൽ ലഭ്യമാണ്. യാതൊരു വിധത്തിലുള്ള വൈദ്യുതി വിച്ഛേദനവും ഉണ്ടാകാതെ ഇരിക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്ന് നടത്തിയിട്ടുണ്ട്. പമ്പയും സന്നിധാനവും മുഴുവനായും കേബിൾ സംവിധാനത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിനാൽ അപകട സാധ്യതയും വിച്ഛേദന സാധ്യതയും 99 ശതമാനം കുറവാണു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ അയ്യപ്പഭക്തന്മാരുടെ സുരക്ഷയ്ക്കായി എല്ലാവിധ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ഒരിക്കിയിട്ടുണ്ട്. സേന അംഗങ്ങളുടെ നിർദേശങ്ങൾ അയ്യപ്പന്മാർ പാലിക്കണം എന്ന് സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...

സുകുമാരക്കുറുപ്പ് വിവാദം : ദാമോദരമേനോന്റെ ചിത്രം സഹിതം ഇന്റർപോളിന് കൈമാറി ; നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ

0
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെതാണെന്നതരത്തിൽ ചില ചാനലുകളിൽവന്ന ഫോട്ടോയും പാസ്പോർട്ടും വടക്കാഞ്ചേരിക്കടുത്ത്...