റാന്നിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുമുള്ള പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുമുള്ള പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകള്‍ നടന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ അതാത് വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.30ന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2.30ന് വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പും നടന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിലെ സോണിയ മനോജ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. സോണിയയുടെ പേര് സനോജ് മേമന നിര്‍ദേശിച്ചു. ജോണ്‍ എബ്രഹാം പിന്‍താങ്ങി. എല്‍ഡിഎഫില്‍ നിന്നും കോമളം അനിരുദ്ധനാണ് മത്സരിച്ചത്. കോമളം അനിരുദ്ധന്‍റെ പേര് ബെന്നി പുത്തന്‍പറമ്പില്‍ നിര്‍ദേശിച്ചു.

പി.ആര്‍ മഹേഷ് പിന്‍താങ്ങി. സോണിയ മനോജിന് 10ഉം, കോമളം അനിരുദ്ധന് 4ഉം വോട്ടുകള്‍ ലഭിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബിനു വയറന്‍മരുതി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ബിനുവിന്‍റെ പേര് ജോയല്‍ മാത്യു നിര്‍ദേശിച്ചു. മേഴ്സി ഫിലിപ്പ് പിന്‍താങ്ങി. എല്‍ഡിഎഫിനായി പി.ആര്‍ മഹേഷ് മത്സരിച്ചു. മഹേഷിന്‍റെ പേര് കോമളം അനിരുദ്ധന്‍ നിര്‍ദേശിച്ചു. ബെന്നി പുത്തന്‍പറമ്പില്‍ പിന്‍താങ്ങി. റാന്നി ഗ്രാമ പഞ്ചായത്തില്‍ സി.പി.ഐ(എം)ലെ ശശികലാ രാജശേഖരന്‍ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ശശികലയുടെ പേര് ജെ രജ്ഞിത്ത് നിര്‍ദേശിച്ചു. ദിലീപ് പിന്‍താങ്ങി. കോണ്‍ഗ്രസിലെ സനൂജ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു.

ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ടി.ജെ ബാബുരാജ് വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുത്തു. ബാബുരാജിന്‍റെ പേര് എ.എന്‍ സോമന്‍ നിര്‍ദേശിച്ചു. ബിന്ദുമോള്‍ പിന്‍താങ്ങി. കോണ്‍ഗ്രസിലെ പ്രസന്നകുമാരിയും മത്സരിച്ചു. പെരുനാട് ഗ്രാമ പഞ്ചായത്തില്‍ സി.പി.ഐ.(എം)ലെ ഗിരിജാ മധു പ്രസിഡന്‍റായി തിരഞ്ഞെടുത്തു.ഗിരിജാ മധുവിന്‍റെ പേര് പി.കെ അനില്‍കുമാര്‍ നിര്‍ദേശിച്ചു. രാജം ടീച്ചര്‍ പിന്‍താങ്ങി.കോണ്‍ഗ്രസിലെ ഡെയ്സി, ബിജെപിയിലെ വി.ടി രജനിമോള്‍ എന്നിവരും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ രാജം ടീച്ചറെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുത്തു.

നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ എച്ച് സുനില്‍കുമാര്‍ പ്രസിഡന്‍റായി തിരഞ്ഞെടുത്തു.സുനിലിനെ തോമസ് നിര്‍ദേശിച്ചു. റീനാ ജെയിംസ് പിന്‍താങ്ങി. എല്‍.ഡി.എഫില്‍ നിന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്തുക്കുട്ടി ജോര്‍ജ് മത്സരിച്ചു. ബിജെപിയുടെ ഏക അംഗം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ റീനാ ജെയിംസ് തിരഞ്ഞെടുത്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ എസ് രമാദേവി പ്രസിഡന്‍റായി തിരഞ്ഞെടുത്തു. രമാദേവിയുടെ പേര് ടി.കെ ജെയിംസ് നിര്‍ദേശിച്ചു.റെംസി ജോഷി പിന്‍താങ്ങി. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഇ.വി വര്‍ക്കി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു.

പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ പ്രമോദ് മന്ദമരുതി പ്രസിഡന്‍റായി തിരഞ്ഞെടുത്തു. പ്രമോദിന്‍റെ പേര് മനോജ് മലയില്‍ നിര്‍ദേശിച്ചു.കെ.ഇ മാത്യു പിന്‍താങ്ങി. എല്‍.ഡി.എഫില്‍ നിന്നും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ബിജെപിയുടെ ഏക അംഗം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റായി സൗമ്യാ ജി.നായര്‍ തിരഞ്ഞെടുത്തു. അങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ബി സുരേഷ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. സുരേഷിന്‍റെ പേര് അനി വലിയകാല നിര്‍ദേശിച്ചു. ഷംസുദീന്‍ പിന്‍താങ്ങി. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതീരാജേഷിനെ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു.
വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഉഷയെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ഉഷയുടെ പേര് മണിയാര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. സുകേഷ് പിന്‍താങ്ങി. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്വപ്നസൂസന്‍ ജേക്കബ് വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...