സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്ത ഇറാന്‍ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ : ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റൈസി സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്.

കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ ഇബ്രാഹിം റൈസിയെ സന്ദർശിച്ചിരുന്നു. റഷ്യ സന്ദർശിച്ചു മടങ്ങും വഴിയാണ് തെഹ്റാനിലെത്തി ജയ്ശങ്കർ റൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റിനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട വിദേശ പ്രതിനിധികളിൽ ഒരാളാണ് എസ് ജയ്ശങ്കർ. പ്രധാനമന്ത്രിയുടെ സന്ദേശവും ജയ്ശങ്കർ നിയുക്ത പ്രസിഡന്റിന് കൈമാറിയിരുന്നു

ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യ ഉടൻ കൈകൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ പ്രതിനിധി തെഹ്റാനിൽ വെച്ചുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...