രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വന്നേക്കാം ; കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

രാജ്യത്തെ പല സംസ്ഥാനങ്ങളും കൊവിഡ് മരണങ്ങൾ യഥാർത്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നഷണൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റമാണ് കണക്ക് തയാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 2021 ഏപ്രിൽ മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 പേരാണെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്.

ഇതിൽ കൊവിഡ് മരണമായി രേഖപ്പെടുത്തിയിരിക്കുന്നത് 1,68,927 മരണമാണ്. ബാക്കി ആറ് ലക്ഷത്തിലധികം മരണം പനിയും ശ്വാസ തടസവും മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധനയാണ് ഉണ്ടായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...