മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും പ്രസിഡന്റ് മുഹമ്മദ് മുയിസു മാപ്പ് പറയണം ; തുറന്നടിച്ച് മാലദ്വീപിലെ പ്രതിപക്ഷ കക്ഷി നേതാവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ നേതാക്കൾ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. ഏതൊരു രാജ്യത്തെക്കുറിച്ചും പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നും മാലദ്വീപ് ജംഹൂറി പാർട്ടി നേതാവ് ഖാസിം ഇബ്രാഹിം ആവശ്യപ്പെട്ടു. ” സ്വന്തം രാജ്യത്തോട് ഓരോ വ്യക്തികൾക്കും ബാധ്യതയുണ്ട്. അത് പരിഗണിച്ചുകൊണ്ടായിരിക്കണം നമ്മുടെ ഓരോ പ്രവർത്തിയും.

മുൻ പ്രസിഡന്റ് ഇബ്രാഹിം സോലി ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ട് പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ചൈനയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം മുഹമ്മദ് മുയിസു നടത്തിയ പരാമർശങ്ങളിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ സർക്കാരിനോടും ്മാപ്പ് പറയണം. ഇന്ത്യാ ഔട്ട് പ്രചാരണം ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഇബ്രാഹിം സോലി ചൂണ്ടിക്കാണിച്ചതാണ്. ഇൗ പ്രസ്താവന അടങ്ങിയ ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചതോടെ ഇത്തരത്തിലുള്ള പ്രചാരണ ബാനറുകൾ നീക്കം ചെയ്യാനുള്ള ഭരണഘടനാപരമായ പരിരക്ഷ ഉണ്ടാവുകയും ചെയ്തു. ഇന്ത്യയോട് ഇടയാൻ ശ്രമിക്കുന്നത് രാജ്യത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളു. ഇനിയും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും” ഖാസിം ഇബ്രാഹിം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...