രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം : വകുപ്പുകളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണമൊരുക്കിയ വിവിധ വകുപ്പുകളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രശംസാപത്രം സമ്മാനിച്ചു. കൂട്ടായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചതെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. ആദ്യമായി വനിതാ രാഷ്ട്രപതി ശബരിമല സന്ദര്‍ശിച്ച മുഹൂര്‍ത്തം അവിസ്മരണീയമാക്കി. കാര്യക്ഷമമായും ഏകോപനത്തോടെയും പ്രവര്‍ത്തിച്ച് വകുപ്പുകള്‍ മികച്ച അന്തരീക്ഷം ഒരുക്കി. തിരുവല്ല സബ്കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു.

പൊതുവായ ഏകോപനം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമായി നിര്‍വഹിച്ചു. പോലീസിന്റെ പ്രവര്‍ത്തനം എടുത്തുപറയണം. പ്രതികൂല കാലാവസ്ഥമൂലം രാഷ്ട്രപതിയുടെ യാത്രാ പാതയില്‍ വ്യത്യാസം ഉണ്ടായെങ്കിലും കൃത്യമായ ആസൂത്രണത്തോടെ തരണം ചെയ്തു. ജില്ലാ ഭരണകൂടത്തെ രാഷ്ട്രപതിയുടെ കാര്യാലയം അഭിനന്ദിച്ചതായും വിലപ്പെട്ട അനുവഭ സമ്പത്ത് സന്ദര്‍ശനത്തിലൂടെ ലഭിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സബ് കളക്ടര്‍ സുമിത്ത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...