സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള പഞ്ചസാരയുടെ വിലയിലാണ് കിലോ​ഗ്രാമിന് ആറ് രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുകിലോ​ഗ്രാം പഞ്ചസാരക്ക് 27 രൂപ നൽകണം. നേരത്തേ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്ക് 21 രൂപക്കായിരുന്നു ഒരുകിലോ​ഗ്രാം പഞ്ചസാര നൽകിയിരുന്നത്. റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിനുണ്ടാകുന്ന പ്രതിവർഷ ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സർക്കാർ 27 രൂപ വില നിശ്ചയിച്ചത്.

ഇതിനുമുൻപ് 2018 ഓഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില കൂട്ടിയത്. പഞ്ചസാരയുടെ വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരുകിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരു രൂപയാക്കി വർധിപ്പിച്ചു. 2018 ഓഗസ്റ്റിൽ റേഷൻ പഞ്ചസാരക്ക് 7.50 രൂപയുടെ വർധനവായിരുന്നു വരുത്തിയത്. കിലോഗ്രാമിന് 13.5 രൂപയായിരുന്ന വില അന്ന് 21 രൂപയായാണ് വർധിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...