Saturday, June 15, 2024 6:35 pm

പ്രധാനമന്ത്രി കേരളത്തിൽ എത്തി ; നാളെ ആറ്റിങ്ങലും ആലത്തൂരും പ്രചാരണ പരിപാടികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഇന്ന് രാത്രി 10 മണിയോടെയാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്. നാളെ ആറ്റിങ്ങലും ആലത്തൂരുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് പുറത്തുവന്നിരുന്നു. ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും  നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം : ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിലടിച്ചു

0
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ്...

വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി

0
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ്...

താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ്...

വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു

0
ഭോപ്പാൽ: വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു....