ബംഗളൂരുവില്‍ പുതിയ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബെംഗളുരുവില്‍ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കെ ആര്‍ പുര മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള 13.71 കിലോമീറ്റര്‍ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കെയാണ് ഉദ്ഘാടനം നടത്തിയത്. നിര്‍മാണത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നമ്മ മെട്രോ ജീവനക്കാര്‍ക്കുമൊപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റ് ബിജെപി നേതാക്കളും മെട്രോയില്‍ അല്‍പദൂരം സഞ്ചരിച്ചു.

അതേസമയം പ്രധാനമെട്രോ പാതയായ പര്‍പ്പിള്‍ ലൈനുമായി കെ ആര്‍ പുരം – വൈറ്റ് ഫീല്‍ഡ് മെട്രോ പാതയെ ഇത് വരെ ബന്ധിപ്പിച്ചിട്ടില്ല. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം തീര്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. ബിഇഎംഎല്‍ ലിമിറ്റഡില്‍ നിന്ന് വാങ്ങിയ 6 കോച്ചുകളുള്ള 5 ട്രെയിനുകളോടെയാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. രണ്ട് ട്രെയിനുകള്‍ കൂടി ബാക്ക്അപ്പായി സൂക്ഷിക്കുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....