കേരളം പ്രതീക്ഷയുടെ പട്ടികയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തെക്കേയിന്ത്യയും കാവിയണിയുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചൂണ്ടിക്കാണിച്ചു. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിൻ്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചുവന്ന ഇടനാഴികൾ കാവിയാകും. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും മോദി പറഞ്ഞു.

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് .ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി,അഭിജിത് ഗംഗോപാധ്യായ,കനയ്യകുമാർ എന്നീ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...