രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റിഫൈനറി പ്രൊഡക്ഷന്‍ ടാങ്കറുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗ്രീന്‍ഫീല്‍ഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ നിന്നുള്ള ടാങ്കറുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. രാജസ്ഥാന്‍ സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും സംയുക്തമായി വികസപ്പിച്ചെടുത്ത സംരംഭം കൂടിയാണിത്.ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി രാജസ്ഥാനില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയില്‍ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും പറഞ്ഞു.

നിലവിലെ പ്രതിസന്ധി താത്കാലികം മാത്രം. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കര്‍ഷകരെയും ബാധിച്ചു. എങ്കിലും നയതന്ത്ര ബന്ധങ്ങള്‍ മൂലം പ്രതിസന്ധിയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണെന്നും മോദി വിമര്‍ശിച്ചു.ആഭ്യന്തര എണ്ണ വിതരണം പരിമിതമായിരുന്നിട്ടും രാജ്യം വലിയ പ്രതിസന്ധി നേരിട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയെ ഇന്ത്യ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം ; മെറ്റയോട് വിവരം തേടി പോലീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പോലീസ്...

കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം ; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

0
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ...

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...