5ജി ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ വിജയം ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 5ജി സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയ്ക്ക് രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വലിയ സ്വാധീനമുണ്ടായതായി മോദി പറഞ്ഞു. ഇന്ത്യ സാങ്കേതിക വിദ്യയുടെ ഉപഭോക്താവ് മാത്രമായിരിക്കില്ല. രാജ്യത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കും. ഇന്‍റര്‍നെറ്റിന്‍റെ ഘടനയെ 5ജി അടിമുടി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായുണ്ടായ നേട്ടങ്ങള്‍ മോദി എടുത്തുപറഞ്ഞു. മുമ്പ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള 100 പഞ്ചായത്തുകളാണുണ്ടായിരുന്നത് എങ്കില്‍ ഇന്ന് ഒരു 1.7 ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ഫൈബര്‍ കണക്റ്റിവിറ്റിയുണ്ട്. പാവപ്പെട്ടവര്‍ക്ക് പോലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുന്നു.

2014 ല്‍ രണ്ട് മൊബൈല്‍ നിര്‍മാണശാലകളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ 200 ലേറെ നിര്‍മാണ ശാലകളുണ്ട്. 2014 ല്‍ മൊബൈല്‍ ഫോണ്‍ ഒട്ടും തന്നെ കയറ്റുമതി ചെയ്തിരുന്നില്ല എന്നാല്‍ ആയിരക്കണക്കിന് കോടിയുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. ഉപകരണങ്ങളുടെ വില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടങ്ങള്‍. അദ്ദേഹം പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...