പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കും. യുവാക്കള്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവര്‍, കര്‍ഷകര്‍, വിദ്യാർഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍ പരിഭാഷകനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

വികസിത കേരളത്തിനായുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില്‍ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടും പ്രചാരണത്തിനെത്തുന്നു. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്ജിലൂടെ നാലുലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...