തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം – പ്രിന്റിംഗ് പ്രസ് ഉടമകള്‍ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ പരസ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ടെലിവിഷന്‍ ചാനല്‍, പ്രാദേശിക കേബിള്‍ ചാനല്‍, സ്വകാര്യ എഫ് എം ഉള്‍പ്പെടെയുള്ള റേഡിയോ, സിനിമ തീയേറ്റര്‍, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നല്‍കുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേ, ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ്, ഇ-പേപ്പര്‍ തുടങ്ങിയവയിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം.

സര്‍ട്ടിഫിക്കേഷനായി നിര്‍ദിഷ്ട ഫോമില്‍ സ്ഥാനാര്‍ഥികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. പരസ്യത്തിന് നിശ്ചയിച്ച മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ വ്യക്തമാക്കണം. പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്.

പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കും. ജില്ല കളക്ടര്‍ അധ്യക്ഷനായ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയ ശേഷം അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ അച്ചടി: സത്യവാങ്മൂലം വാങ്ങണം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രചരണ സാമഗ്രികള്‍ അച്ചടിക്കാന്‍ സമീപിക്കുന്നവരില്‍ നിന്ന് പ്രിന്റിംഗ് പ്രസ് ഉടമകള്‍ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. തിരുവല്ല, അടൂര്‍, ആറന്മുള, കോന്നി, റാന്നി നിയോജകമണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. പ്രസ് ഉടമകള്‍ കര്‍ശനമായും നിര്‍ദേശം പാലിക്കണം. അല്ലാത്ത പക്ഷം അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...