പ്രഥമപരിഗണന നല്‍കേണ്ടത് അംഗനവാടികള്‍ക്ക് : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടവയാണ് അംഗന്‍വാടികളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ മഹര്‍ഷിക്കാവ് നാല്‍പത്തിരണ്ടാം നമ്പര്‍ അംഗനവാടിയുടെ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

മുന്‍വാര്‍ഡ് മെംബര്‍ ആര്‍. സരസ്വതി അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ട് അനുവദിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കുഞ്ഞുങ്ങള്‍ക്കായി ചുമരുകളില്‍ ചിത്രങ്ങള്‍കൂടി വരച്ചു മോടി പകര്‍ന്നു. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു.

ജില്ലാപഞ്ചായത്ത് മെമ്പര്‍ എസ്. കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ഡി. രാജീവ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കവിത, റോഷന്‍ ജേക്കബ്, ശ്രീജാകുമാരി, അനില്‍ പൂതക്കുഴി, എല്‍സി ബെന്നി, രാജേഷ് അമ്പാടിയില്‍, ശ്രീലേഖ ഹരികുമാര്‍, എ. സ്വപ്ന, കെ. പുഷ്പവല്ലി, ഷിബില, രാജേഷ് മണക്കാല, ആര്‍. സരസ്വതി, ഡി. ലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...